വയോസൗഹൃദ പരിപാടിയുമായി അരിമ്പൂർ ഒരുങ്ങി

post

സംസ്ഥാനത്താദ്യമായി മുഴുവൻ വയോജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ട് വ്യക്തിഗത പരിപാലന പരിപാടിക്ക് തുടക്കമാകുന്നു. തൃശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ വയോസൗഹൃദം വ്യക്തിഗത പരിപാലന മാതൃകാ പരിപാടിയും പ്രത്യേക വയോസൗഹൃദ വികസന സെമിനാറിനും തുടക്കമാകുന്നു.

വയോജന സൗഹൃദത്തിനായി വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എട്ട് മേഖലകളിലായി പ്രശ്ന പരിഹരണം നടത്തുകയെന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിന് 5012 പേരെ ഇതിനകം സർവ്വേ നടത്തുകയും 42 പ്രശ്നങ്ങൾ കണ്ടത്തുകയും ചെയ്തു.

ജനകീയ വിദ്യാഭ്യാസ പദ്ധതി, വയോജന രോഗങ്ങളെ കുറിച്ചുള്ള അവബോധം നൽകുക, പൂർവ്വ സാന്ത്വന രോഗം പരിചരണ പരിപാടി, ആവശ്യമായ മരുന്ന് / ഭക്ഷണം എത്തിക്കുന്നതിന് ശ്യംഖല നിർമ്മിക്കുക, വയോജനങ്ങൾക്ക് സുരക്ഷ ഒരുക്കുക, വയോജന ഹെൽപ്പ് ഡെസ്ക് തുടങ്ങി മാതൃകപരമായ രീതികളിലൂടെ സമൂഹത്തെ പരിശീലിപ്പിച്ച് എടുക്കുന്ന പദ്ധതിയാണ് വ്യക്തിഗത പരിപാലന പരിപാടി.