പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

post

തൃശൂർ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ 'ഇ ഗ്രാമസ്വരാജ്' പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനം. യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സാകണം.

പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിലാകണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ സഹിതം പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18ന് വൈകീട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക് 0487-2262473, 8281040586.