സുൽത്താൻ ബത്തേരിയിൽ തൊഴിൽ മേള നടത്തി

post

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തിൽ തൊഴില്‍ മേള നടത്തി. 

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. വിജ്ഞാന തൊഴില്‍ മേളയില്‍ 458 തൊഴില്‍ അന്വേഷകരും 42 തൊഴില്‍ ദാതാക്കളും പങ്കെടുത്തു.