പ്രതിവാര ടെലിവിഷൻ പരിപാടി നിർമിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു

post

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടി പ്രതിവാര ടെലിവിഷൻ സംവാദപരിപാടി നിർമ്മിച്ച് നൽകുന്നതിന് ടെലിവിഷൻ ചാനലുകൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു.


തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നിന്നും ഒന്നര കിലോമീറ്റർ ചുറ്റളവിൽ 2500 സ്ക്വയർ ഫീറ്റ് ശിതീകരണ സംവിധാനമുള്ള ഷൂട്ടിംഗ് ഫ്ലോർ, ഫ്ലോർ ഷൂട്ടിന് അനുയോജ്യമായ ജിബ് ഉൾപ്പെടെയുള്ള ക്യാമറകൾ (കുറഞ്ഞത് 6 എണ്ണം), വീഡിയോ-ഓഡിയോ റെക്കോഡിംഗ്, എഡിറ്റ് സ്യൂട്ട്, മിക്സിങ് യൂണിറ്റ്, വാഹനങ്ങൾ, ഗസ്റ്റ് റിലേഷൻസ്, ഗസ്റ്റ് റിലേഷൻസുമായി ബന്ധപ്പെട്ട് താമസ-യാത്ര സൗകര്യം, സപ്പോർട്ടിങ് സ്റ്റാഫ്, മറ്റ് അനുബന്ധ പ്രീ/പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.


സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ/പദ്ധതിനിർവ്വഹണ നേട്ടങ്ങൾ സംബന്ധിച്ച സംവാദ പരിപാടി നിർമ്മിക്കുന്നതിൽ കുറഞ്ഞത് ഒന്നര വർഷത്തെ പരിചയം ഉണ്ടാകണം. സ്ഥാപനങ്ങൾ 12 മണിക്കൂർ നോട്ടീസ് സമയത്തിനുള്ളിൽ ഷൂട്ടിംഗ് സജ്ജമാക്കാൻ പര്യാപ്തരായിരിക്കണം.


അപേക്ഷകൾ 15 ദിവസത്തിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.


ഫോൺ:  0471 2518908, 2518867.