ജനവാസ മേഖലകളില്‍ വെള്ളം കയറി; അഴീക്കോട് നിന്നും 57 പേരെ മാറ്റിപ്പാർപ്പിച്ചു

post

കണ്ണൂർ ജില്ലയിലെ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.

അഴീക്കോട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി

അഴീക്കോട് ആർ.കെ.യു.പി സ്‌കൂൾ പാലോട്ട് വയൽ, ഹിദായത്തു സ്വിബിയാൻ ഹയർ സെക്കൻഡറി മദ്രസ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.