സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും വിതരണം ചെയ്തു

post

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. 137 വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും 35 പേര്‍ക്ക് വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി വ്യാപാരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു.