കനാൽ ബേസ് കോളനിയ്ക്ക് പുതിയ മുഖം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കനാൽ ബേസ് കോളനി ഇനി ഷണ്മുഖം നഗർ എന്ന പേരിൽ അറിയപ്പെടും. പുതിയ പേരിനായി നടപടിയെടുക്കാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട വാർഡ് കൗൺസിലറിനോട് നിർദ്ദേശിച്ചു. കനാൽ ബേസ് കോളനി അംബേദ്കർ ഗ്രാമം മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
കോളനിയിലെ നാൽപത്തിലധികം വീടുകൾ പുനരുദ്ധാരണം നടത്താൻ തീരുമാനമായി. ഡോൾസ് ക്ലബ് നവീകരിക്കാനും ക്ലബ്ബിലേക്കുള്ള വഴി ടാർ ചെയ്യാനും കനാൽ സ്തംഭം മോടി പിടിപ്പിക്കാനും തീരുമാനമായി.
യോഗത്തിൽ കൗൺസിലർ അഡ്വ. കെ ആർ വിജയ, സ്റ്റേറ്റ് നിർമിതി കേന്ദ്ര അംഗം സതീദേവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി ലക്ഷ്മണൻ നായർ, ഇരിങ്ങാലക്കുട ബ്ലോക്ക് എസ് സി ഡി ഓ ചൈത്ര, എസ് സി പ്രമോട്ടോർ, കോളനി നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.