സംസ്ഥാനത്ത് ജൂൺ മാസം 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റി

post

സംസ്ഥാനത്ത് ജൂൺ മാസം 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗതക്കുറവ് നേരിട്ടതിനാൽ ജൂൺ 30ന് ചിലർക്കെങ്കിലും റേഷൻ വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണിലെ റേഷൻ വിതരണം ജൂലൈ 1 വരെ ദീർഘിപ്പിച്ചത്. ജൂൺ 30 വരെ 79.08 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയിരുന്നു. ജൂൺ മാസത്തെ വിതരണം ശനിയാഴ്ച പൂർത്തിയാകുമ്പോൾ 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. മെയ് മാസത്തെക്കാൾ ഒരു ലക്ഷത്തോളം കാർഡുടമകൾ ജൂണിൽ റേഷൻ കൈപ്പറ്റിയതായി മന്ത്രി പറഞ്ഞു.