മഞ്ഞപ്പിത്ത വ്യാപനം; ചപ്പാരപ്പടവ് പഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ പൊതുപരിപാടികൾക്ക് നിരോധനം

post

കണ്ണൂർ ചപ്പാരപ്പടവ് പഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 34 മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, തീയതികളില്‍ എസ്എസ്എഫ് നടത്തുന്ന സാഹിത്യോത്സവ് പരിപാടി ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30,33,34,519(എ),(ബി), 71, 72 പകര്‍ച്ച വ്യാധി നിയന്ത്രണ ഭേദഗതി നിയമം

2020 സെക്ഷന്‍ 2 ബി പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം 1897 സെക്ഷന്‍ 2,3 എന്നിവ പ്രകാരം ഉടന്‍ പ്രാബല്യത്തോടെ നിരോധിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.

പരിപാടി നിര്‍ത്തി വയ്ക്കാൻ ആവശ്യമായ നടപടികള്‍ തളിപ്പറമ്പ് എസ് എച്ച് ഒ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഭക്ഷണ വിതരണമുള്ള എല്ലാത്തരം പൊതുപരിപാടികൾക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ നിരോധനം ബാധകമാണ്.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ ചപ്പാരപ്പടവ് എരുവാട്ടി റോഡില്‍ പെരുമളാബാദ് മുതല്‍ മംഗര വരെ ഇരുവശത്തും ഒരു കിലോമീറ്റർ പരിധിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും പൊതുവായതും ആയ കുടിവെള്ള വിതരണവും, പാക്കറ്റ് ഐസ് കീം, ഐസ്‌ക്രീം, സ്റ്റിക്ക് ഐസ്, ലൈം ജ്യൂസ്, എപ്പിസോഡ് ന്യൂസ് വിവിധ മറ്റ് ജലജന്യ രോഗ സാധ്യതയുള്ള എല്ലാ ശീതള പാനീയങ്ങളുടെയും വിപണനവും നിര്‍ദേശമുണ്ടാകുന്നതുവരെ നിരോധിച്ചു.