ബത്തേരിയിൽ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ സജ്ജമായി

post

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് ബത്തേരി പൂതിക്കാടിൽ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ നാടിനു സമർപ്പിച്ചു. ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 6.30 വരെയാണ് സെൻ്ററിൻ്റെ പ്രവർത്തന സമയം.

സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ സജ്ജമാക്കിയത്. ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.