നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്-സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികകളില്‍ ഒഴിവ്

post

പാലക്കാട് ഗവ മെഡിക്കല്‍ കോളെജ് നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്-സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ഗവ മെഡിക്കല്‍ കോളെജില്‍ ഈ തസ്തികകളില്‍നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇരു തസ്തികകളിലും 30,995 രൂപയാണ് പ്രതിമാസ വേതനം.

നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു ഒഴിവും സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നാല് ഒഴിവുമാണുള്ളത്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 10 ന് രാവിലെ 10.30 ന് പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0491 2951010