തീറ്റപ്പുല്‍ കൃഷി; അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പ് നടത്തുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളില്‍ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 26 മുതല്‍ ജൂലൈ 15 വരെ ക്ഷീര വികസന വകുപ്പിന്റെ ksheerasree.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസുമായോ അടുത്തുള്ള ക്ഷീര സംഘവുമായോ ബന്ധപ്പെടണം.