അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി: കരുതലോടെ ചേലക്കര പഞ്ചായത്ത്

അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി 32 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി തൃശൂർ ജില്ലയിലെ ചേലക്കര പഞ്ചായത്ത്. തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. കെ. പത്മജ നിർവഹിച്ചു.
ചേലക്കര ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രരായി കണ്ടെത്തിയവർക്ക് പിന്തുണ നൽകി നാടിനെ ദാരിദ്ര്യ മുക്തമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച്. ഷലീൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ. കെ.ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥൻ, ജാനകി ടീച്ചർ, വാർഡ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.