മലപ്പുറം ജില്ലയിൽ തൊഴിൽമേള: രണ്ടായിരത്തിലധികം ഒഴിവുകൾ

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ജൂൺ 24ന് രാവിലെ പത്ത് മുതൽ വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ മെഗാ ജോബ് ഫെയർ നടത്തും. രണ്ടായിത്തിലധികം ഒഴിവുകളാണ് തൊഴിൽ മേളയിൽ റിപ്പോർട്ട് ചെയ്തത്. മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734737, 8078 428 570.