കുണ്ടിലങ്ങാടി ഗ്രാമ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു

post

തൃശൂർ കുന്നംകുളം മണ്ഡലത്തിൽ വേലൂർ പഞ്ചായത്തിലെ കുണ്ടിലങ്ങാടി കോളനിക്ക് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചു. കോളനിയുടെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഭൂ സംരക്ഷണം, പാടശേഖരത്തിലേക്ക് റാംബ് സാംസ്കാരിക കേന്ദ്രം, വ്യക്തിഗതമായി ഭവന നവീകരണം, കുണ്ടിലങ്ങാടി കുടിവെള്ള പദ്ധതി നവീകരണം എന്നിങ്ങനെ പ്രവർത്തികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 46 കുടുംബങ്ങളാണ് എട്ടാം വാർഡിലെ കുടിലങ്ങാടി കോളനിയിൽ താമസിക്കുന്നത്.

സാംസ്കാരിക കേന്ദ്രം പ്രാവർത്തികമാക്കുക എന്നത് കുണ്ടിലങ്ങാടി കോളനി നിവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ്. കോളനിയിലെ യുവതി യുവാക്കൾക്ക് പിഎസ്‌സി പരിശീലനം, നൃത്തം, പാട്ട് എന്നീ കലാപരിശീലനം നൽകുന്നതിനും സംസ്കാരിക നിലയം ഉപയോഗപ്രദമാകും. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ കോളനികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതു വഴി കഴിയും.