ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക്; അതിതീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു

post

ബിപോർജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ അതിതീവ്ര ന്യുന മർദ്ദമായി ( Deep Depression) ശക്തി കുറഞ്ഞു. കിഴക്ക്- വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.