തുല്യത പഠിതാക്കള്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി സംഘടിപ്പിച്ചു

വയനാട് ജില്ലയിലെ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും പ്ലസ് ടു പഠിതാക്കളുടെ സംഗമവും നടന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ പഠിതാക്കള്‍ക്കായി സമാഹരിച്ച ലാപ്ടോപ്, പ്ലസ്ടു തുല്യത പാഠപുസ്തകം എന്നിവ വിരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സാക്ഷരതാ മിഷന്റെ കീഴില്‍ പത്താം തരം, പ്ലസ് ടു തുല്യത ക്ലാസ്സില്‍ പഠനം നടത്തുന്ന പഠിതാക്കള്‍ക്ക് ഡിജിറ്റല്‍ ഇന്റലിജന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനായി എം.എസ് വേര്‍ഡ്, എക്‌സല്‍, ഫോട്ടോഷോപ്പ്, ആനിമേഷന്‍, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് എന്നിവയാണ് പഠിപ്പിക്കുന്നത്.
പ്ലസ് വണ്‍ പഠിതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത 50 പഠിതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ കൈറ്റ് വഴി ആര്‍.പി മാരായി പരിശീലനം നല്‍കും. ഞായറാഴ്ചകളില്‍ നടക്കുന്ന ക്ലാസുകളില്‍ തുടര്‍ പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.