മലപ്പുറത്ത് ജൂണ്‍ 24 ന് മെഗാ തൊഴില്‍ മേള

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 ന് രാവിലെ 10 മണി മുതല്‍ വളാഞ്ചേരി കെ ആര്‍സ് ശ്രീനാരായണ കോളേജില്‍ വെച്ച് സ്വകാര്യ മേഖലയിലെ മുപ്പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 24 ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2734737, 8078428570