സ്റ്റെനോഗ്രഫി സൗജന്യ പരിശീലനം: അപേക്ഷ ജൂണ്‍ 24 വരെ

post

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ആരംഭിക്കുന്ന കെ.ജി.ടി ടൈപ്പ് റൈറ്റിങ്(ലോവര്‍, ഹയര്‍), ഷോര്‍ട്ട്ഹാന്‍ഡ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് വിഷയങ്ങളില്‍ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സുകളിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പാലക്കാട്, തൃശൂര്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു/തത്തുല്യം. പ്രായപരിധി 18 നും 35 നും മധ്യേ. തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍, ദൂരപരിധിക്ക് വിധേയമായി സ്‌റ്റൈപ്പന്‍ഡ് എന്നിവ നല്‍കും.

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂണ്‍ 24 ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ പ്രീ എക്്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും കുഴല്‍മന്ദം ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 04922 273777.