ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

post

ബിപോർജോയ് ( Biparjoy) അതി ശക്തമായ ചുഴലിക്കാറ്റായി (Extremely Severe Cyclonic Strom ) ശക്തി പ്രാപിച്ച് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ കേന്ദ്രീകരിച്ചു. ജൂൺ 14 രാവിലെ വരെ ചുഴലിക്കാറ്റ് വടക്ക് ദിശയിൽ സഞ്ചരിക്കും, തുടർന്ന് വടക്ക് കിഴക്ക് ദിശ മാറി പാകിസ്ഥാൻ തീരത്തിന് സമീപം മണ്ഡവിക്കും കറാച്ചിക്കും ഇടയിൽ ജൂൺ 15 ന് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പരമാവധി 150 km/ hr വേഗതയാണ് പ്രവചിച്ചിട്ടുള്ളത്.

അതിനിടെ, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായി. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ജൂൺ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.