ജില്ലയില്‍ 4428 പേര്‍ നിരീക്ഷണത്തില്‍

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 4428 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 725 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. ഇന്ന് ജില്ലയില്‍ നിരീക്ഷണ കാലാവധി കഴിഞ്ഞ 514 പേര്‍ ഉണ്ട്.
മെഡിക്കല്‍ കോളേജ്, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ മൂന്നു വീതവും, ജനറല്‍ ആശുപത്രിയില്‍ നാലും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഒരാളും അടക്കം 11 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളില്‍, 138 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. കൊറോണയുടെ ആദ്യഘട്ടത്തില്‍ ആലപ്പുഴ ജില്ലയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയ ഒരാളുടേത് ഒഴികെ ബാക്കിയെല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്.