കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാനർ സ്ഥാപിച്ചു

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സി.ടി സ്കാനർ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ വി.ആർ.സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.75 കോടി രൂപ ചെലവഴിച്ചാണ് സി ടി സ്കാനർ സ്ഥാപിച്ചത്. ചടങ്ങിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷനായി.