ഡിജിറ്റൽ റീസർവേ: രേഖകൾ 31വരെ പരിശോധിക്കാം

തൃശ്ശൂർ താലൂക്ക്, ആലപ്പാട് വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിൽ ഡിജിറ്റൽ റിസർവെ പൂർത്തിയായി. സർവെ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിൽ ഓൺലൈനായും ആലപ്പാട് സെന്ററിലുള്ള കുന്നത്ത് ബിൽഡിംഗിലെ ക്യാമ്പ് ഓഫീസിലും ചാഴൂർ പഞ്ചായത്ത് വനിതാ വിശ്രമകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലും പൊതുജനങ്ങൾക്ക് പരിശോധിക്കാം. മെയ് 31വരെ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഇവ പരിശോധനയ്ക്ക് ലഭ്യമാണ്.