അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന് മലപ്പുറം ജില്ലയിലെ 29 സ്‌കൂളുകൾ

post

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ 29 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാർഥികൾക്കായി തുറന്നു കൊടുത്തത്. കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആർ.എച്ച്.എസ്.എസ് നിലമ്പൂർ, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കാളികാവ് ബസാർ, ജി.യു.പി.എസ് വളപുരം, പ്ലാൻ ഫണ്ട് അനുവദിച്ച ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എൽ.പി.എസ് എടയ്ക്കാപറമ്പ്, ജി.യു.പി.എസ് ചോലക്കുണ്ട്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എച്ച്.എസ്.എസ് മാറഞ്ചേരി, ജി.എച്ച്.എസ്.എസ് വെളിയംകോട്, ജി.എൽ.പി.എസ് പഴഞ്ഞി, ജി.എൽ.പി.എസ് പെരുമ്പറമ്പ് - മൂടാൽ, ജി.എൽ.പി.എസ് മേൽമുറി, ജി.യു.പി.എസ് പൈങ്കണ്ണൂർ, ജി.എൽ.പി.എസ് കൊയപ്പ, ജി.യു.പി.എസ് വെള്ളാഞ്ചേരി, ജി.എൽ.പി.എസ് എളമരം, ജി.യു.പി.എസ് നിറമരുതൂർ, ജി.എൽ.പി.എസ് പരിയാപുരം, നബാർഡ് ഫണ്ട് അനുവദിച്ച ജി.എച്ച്.എസ് കാപ്പ്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.എച്ച്.എസ് കാപ്പിൽ കാരാട്, ജി.എച്ച്.എസ് പെരകമണ്ണ എന്നീ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജില്ലയിൽ കിഫ്ബി അഞ്ച് കോടി രൂപ അനുവദിച്ച 16 സ്‌കൂളുകളും മൂന്ന് കോടി രൂപ അനുവദിച്ച 30 സ്‌കൂളുകളും പ്ലാൻ ഫണ്ടിൽ നിന്ന് 65 സ്‌കൂളുകളും ഉദ്ഘാടനം ചെയ്തിരുന്നു.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പെരുമ്പറമ്പ് മൂടാൽ ഗവ. എൽ.പി സ്‌കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. രണ്ട് നിലകളിലായി നിർമിച്ച പുതിയ കെട്ടിടത്തിൽ 10 ക്ലാസ് മുറികളാണുള്ളത്. സ്‌കൂളിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് അധ്യക്ഷത വഹിച്ചു.

കണ്ണമംഗലം പഞ്ചായത്തിലെ ജി.എൽ.പി.എസ് എടക്കാപറമ്പ്, ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് ജി.യു.പി.എസ്, പറപ്പൂർ പഞ്ചായത്തിലെ ചോലക്കുണ്ട് ജി.യു.പി.എസ്, എ.ആർ നഗർ പഞ്ചായത്തിലെ കൊളപ്പുറം ജി.എച്ച്.എസ് എന്നീ സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ ശിലാഫലകം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അനാച്ഛാദനം ചെയ്തു.

കാളികാവ് ഗവ. ബസാർ യു.പി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂളിന് ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിട സമുച്ചയമാണ് നിർമിച്ചത്.

വളാഞ്ചേരി നഗരസഭയിലെ പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനാച്ഛാദനം ചെയ്തു. നഗരസഭാ അധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

എടവണ്ണ ഗ്രാമപഞ്ചായത്തിലെ പന്നിപ്പാറ ഗവ. ഹൈസ്‌കൂൾ കെട്ടിട ശിലാഫലകം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ്യ ഷംസു അനാച്ഛാദനം ചെയ്തു. ഹൈടെക് നിലവാരത്തിലുള്ള 21 ക്ലാസ് മുറികൾ, ശുചിമുറികൾ, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം.

ഒതായി പെരകമണ്ണ ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ശിലാഫലകം അനാച്ഛാദനം ചെയ്തു. 15 ക്ലാസ് മുറികളും ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമിച്ചതാണ് പുതിയ കെട്ടിടം.

പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം പി. നന്ദകുമാർ എം.എൽ.എ അനാച്ഛാദനം ചെയ്തു.

അരീക്കോട് ഗവ. ഹൈസ്‌കൂൾ കെട്ടിട ശിലാഫലകം ജില്ലാ പഞ്ചായത്ത് അംഗം എം.പി. ഷെരീഫ ടീച്ചർ അനാച്ഛാദനം ചെയ്തു. സയൻസ് ലാബ്, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ ഉദ്ഘാടനവും നടന്നു.