ഗതാഗത നിയന്ത്രണം

കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് പഴയനിരത്ത് റോഡ് ) പ്രവൃത്തിയുടെ ഭാഗമായുള്ള മരം മുറി, ഡ്രൈനേജ് സ്‌ക്യാവഷന്‍ എന്നിവ നടത്തുന്നതിന് വേണ്ടി ഇതുവഴിയുള്ള വാഹന ഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും മെയ് 17 വരെ പൂര്‍ണമായും നിരോധിച്ചു. മട്ടന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂത്തുപറമ്പ് ടൗണ്‍ വഴി പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കതിരൂര്‍ നാദാപുരം റോഡില്‍ കല്ലിക്കണ്ടി പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡ് ടാറിങ് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം മെയ് 18ന് വൈകിട്ട് 6 വരെ പൂര്‍ണമായും നിരോധിച്ചു. പാനൂര്‍ പാറാട് വഴി നാദാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാറാട്- കുന്നോത്ത് പറമ്പ്- തൂവ്വക്കുന്ന്- കല്ലിക്കണ്ടി വഴിയും പാറാട് വഴി പാനൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലിക്കണ്ടി-തൂവ്വക്കുന്ന്-കുന്നോത്ത് പറമ്പ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.