ലഹരിക്കെതിരെ കലയാട്ടം തീർത്ത് എടക്കാട് ബ്ലോക്ക്

post

വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള കണ്ണൂർ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ 'കലയാട്ടം' ക്യാമ്പയിന് പരിസമാപ്തി. വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരാഴ്ച്ച നീണ്ട ക്യാമ്പയിൻ നടത്തിയത്. സമാപനത്തിൽ വിവിധ സെന്ററുകളിലെ ഫെല്ലോഷിപ്പ് പഠിതാക്കളുടെ കലാപരിപാടികൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ശ്രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിന്റെ ഭാഗമായികണ്ണൂര്‍ സിറ്റി തയ്യിലിലെ ഐആര്‍പിസി സാന്ത്വന കേന്ദ്രത്തിലെ വയോജനങ്ങളോടൊപ്പം ചേര്‍ന്ന് വിവിധ കലാപരിപാടികള്‍, ചാല, കൊളച്ചേരി, കാടാച്ചിറ, ഇരിവേരി, മുണ്ടേരി എന്നിവിടങ്ങളില്‍ പരിസര ശുചീകരണം, വിവിധ ശിൽപശാലകൾ എന്നിവ നടത്തിയിരുന്നു. ലഹരിക്കെതിരെ ചക്കരക്കല്‍, പെരളശ്ശേരി എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ കലാജാഥയും ഫ്‌ളാഷ്‌മോബും അരങ്ങേറി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ഇരിവേരി അങ്കണവാടി എന്നിവിടങ്ങളിലെ മതിലുകളിൽ വരച്ച ലഹരിവിരുദ്ധ ചുവർ ചിത്രങ്ങള്‍ ശ്രദ്ധേയമായി.