എന്റെ കേരളം പ്രദർശന മേള: പൊന്നാനി നഗരത്തില്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

post

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള നടക്കുന്ന മെയ് എട്ടു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4 മുതൽ പൊന്നാനി നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സി.വി ജങ്ഷന്‍- ചന്തപ്പടി റോഡില്‍ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തും. ചന്തപ്പടി നിന്നും സി.വി ജങ്ഷന്‍ റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. വാഹനങ്ങള്‍ ഉറൂബ് നഗര്‍ വഴി എന്‍.എച്ചില്‍ പ്രവേശിക്കണം. സി.വി ജങ്ഷന്‍ ഭാഗത്തു നിന്നും മേളയ്ക്ക് വരുന്ന വാഹനങ്ങള്‍ എ.വി സ്കൂളിന് സമീപം ആളെ ഇറക്കി ചന്തപ്പടി - ഉറൂബ് നഗര്‍ വഴി എന്‍.എച്ചിലേക്ക് തിരിഞ്ഞു പോവണം. ലൈറ്റ്, മീഡിയം വാഹനങ്ങള്‍ പാർക്ക് ചെയ്യാനായി വേദം പള്ളി, ആര്യഭവൻ ഗ്രൗണ്ട്, നായരങ്ങാടി ഗ്രൗണ്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹെവി വാഹനങ്ങൾ അലങ്കാര്‍ തിയേറ്റര്‍ - കണ്ടകുറുമ്പക്കാവ് ക്ഷേത്ര പരിസരം വരെയുള്ള റോഡരികിലുമാണ് പാർക്ക് ചെയ്യേണ്ടതെന്നും പൊലീസ് അറിയിച്ചു.