നിരീക്ഷണത്തിലുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുത്
 
                                                മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നല്‍കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മാര്‍ച്ച് 16 മുതല്‍ തല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളതാണ്. എന്നാല്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കാതെ ഇപ്പോഴും അക്ഷയകേന്ദ്രങ്ങളില്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
രോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ആവശ്യമായവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നല്‍കിവരുന്ന സേവനങ്ങള്‍ക്കായി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അക്ഷയകേന്ദ്രങ്ങളില്‍ ആരും എത്തരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.










