കുഴല്‍മന്ദം-കൊടുവായൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കുഴല്‍മന്ദം-കൊടുവായൂര്‍ റോഡില്‍ ചന്തപ്പുരയ്ക്ക് സമീപം കലുങ്കിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മെയ് മൂന്ന് മുതല്‍ രണ്ട് മാസം ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണമായും മറ്റ് വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുഴല്‍മന്ദം ചന്തപ്പുര വഴി വരുന്നതും പോവുന്നതുമായ വാഹനങ്ങള്‍ കുഴല്‍മന്ദം-ബസാര്‍ റോഡിലൂടെ പോകണം.