സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴ

സംസ്ഥാനത്ത് നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് രണ്ടിന് അതിശക്തമായ മഴയ്ക്കും മെയ് മൂന്നിന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് ആറോടുകൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 48 മണിക്കൂറിൽ അത് ന്യൂനമർദ്ദമായി ശക്തിപ്രിപിച്ചേക്കുമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.