മലപ്പുറം ജില്ലയിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം

കോട്ടയ്ക്കൽ-പറപ്പൂർ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കോട്ടയ്ക്കൽ മുതൽ പാലാണി വരെ ഏപ്രിൽ 29 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ എടരിക്കോട്-പറപ്പൂർ-വേങ്ങര, കുഴിപ്പുറം-ആട്ടീരി-കോട്ടയ്ക്കൽ-ഒതുക്കുങ്ങൽ-വേങ്ങര എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
പൂക്കാട്ടീരി-എടയൂർ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ച റോഡ് റീടാറിങ് നടക്കുന്നതിനാൽ ഏപ്രിൽ 29 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കൊളമംഗലം-കരേക്കാട്, ചെങ്കണ്ടംപടി, ചീനിചോട്, പാലക്കുന്ന് റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
തിരൂർ-മലപ്പുറം റോഡിൽ ഓവുങ്ങൽ മുതൽ കുറ്റിപ്പാല വരെ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 30 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പയ്യനങ്ങാടി-താനാളൂർ, താനാളൂർ-പുത്തനത്താണി റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.