'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത്: മെയ് 5 വരെ പരാതികള്‍ നല്‍കാം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ മെയ് 5 വരെ പരാതികള്‍ സമര്‍പ്പിക്കാം. താലൂക്ക്തല അദാലത്ത് സെല്ലുകള്‍ മുഖേന രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരാതികള്‍ സ്വീകരിക്കും. അപേക്ഷകരുടെ പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍-വാട്സ്ആപ്പ് നമ്പര്‍, ജില്ലാ, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി നല്കിയ രസീത് കൈപ്പറ്റണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന്് പരാതികള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാരുടെ പരാതികള്‍ പ്രമോട്ടര്‍മാരുടെ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 28 വിഷയങ്ങളിലുളള പരാതികളാണ് പരിഗണിക്കുക. ഓണ്‍ലൈന്‍, അക്ഷയകേന്ദ്രങ്ങള്‍ മുഖേന പരാതികള്‍ നല്കാന് കഴിയുന്നതല്ല.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
● ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം)
● സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍
● തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍
● പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
● സാമൂഹ്യ സുരക്ഷ പെന്ഷന്-കുടിശ്ശിക ലഭിക്കുക
● പെന്ഷന് അനുവദിക്കുക
● പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം
● തെരുവ്നായ സംരക്ഷണം/ശല്യം
● അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
● തെരുവുവിളക്കുകള്‍
● അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും
● വയോജന സംരക്ഷണം
● കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
● പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും
● റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
● വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം
● വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
● വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം
● കൃഷിനാശത്തിനുള്ള സഹായങ്ങള്‍
● കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്
● ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ
● മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
● ആശുപത്രികളിലെ മരുന്ന് ക്ഷാമം
● ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്
● വിവിധ ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍
● എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
● പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
● വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി