സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഏപ്രിൽ 25 ന് കൊല്ലം, പാലക്കാട് ജില്ലകളിലെ താപനില 39°C വരെയും കോട്ടയം,കണ്ണൂർ, തൃശൂർ, ആലപ്പുഴ, ജില്ലകളിലെ താപനില 37°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഏപ്രിൽ 25 ന് ഈ ജില്ലകളിലെ മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.