ഗതാഗതം നിയന്ത്രിക്കും

പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന അമ്പലപ്പടി-വലമ്പുറം-കൂറ്റമ്പാറ റോഡിൽ ഏപ്രിൽ 24 മുതൽ പൂർണമായോ ഭാഗികമായോ ഗതാഗതം നിരോധിക്കും. വാഹനങ്ങൾ പിലാക്കോട്ട്പാടം-കക്കോട് റോഡ് വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ (പി.എം.ജി.എസ്.വൈ- പി.ഐ.യു) അറിയിച്ചു.