തൊഴില്‍മേള 27 ന്

24, 25, 26, 27 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഏപ്രില്‍ 27 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ്. എം.ഐ.ജിവെല്‍ഡര്‍, സി.എന്‍.സി മെഷീന്‍ ഓപ്പറേറ്റര്‍, ഹെല്‍പ്പര്‍-വെല്‍ഡിങ്, മെക്കാനിക്കല്‍ ഹെല്‍പ്പര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
സെയില്‍സ് എക്‌സിക്യൂട്ടീവിന് പ്ലസ്ടു, എം.ഐ.ജി വെല്‍ഡറിന് ഐ.ടി.ഐ. വെല്‍ഡര്‍, സി.എന്‍.സി മെഷീന്‍ ഓപ്പറേറ്ററിന് ഐ.ടി.ഐ/ഡിപ്ലോമ, ഹെല്‍പ്പര്‍-വെല്‍ഡിങ്ങിന് ഐ.ടി.ഐ വെല്‍ഡര്‍, മെക്കാനിക്കല്‍ ഹെല്‍പ്പറിന് ഏതെങ്കിലും മെക്കാനിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ., പ്രൊഡക്ഷന്‍ അസിസ്റ്റന്റിന് എസ്.എസ്.എല്‍.സി/ പ്ലസ് ടു എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. പ്രായപരിധി 18 നും 30 ഇടയ്ക്ക് .
എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 24, 25, 26, 27 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ നേരിട്ടെത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡേറ്റയുടെ രണ്ട് പകര്‍പ്പ് എന്നിവ കൈവശം കരുതണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.