ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

post

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന 'പൊന്ന് വിളയും പൊന്നാനി വളം' പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് 'ജൈവാമൃതം' എന്ന പേരിൽ നടുവട്ടം കരുവാട്ട്മന എസ്‌റ്റേറ്റ് പരിസരത്ത് ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിച്ചത്. ക്ഷീരകർഷകർക്ക് പാലിന് പുറമെ ചാണകത്തിൽ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങൾക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.