ഗതാഗത നിയന്ത്രണം

post

ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ തണല്‍ ബസ് സ്റ്റോപ്പ് മുതല്‍ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഏപ്രില്‍ 20 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ശ്രീകൃഷ്ണപുരത്ത് നിന്ന് മുറിയങ്കണ്ണി പോകുന്ന വാഹനങ്ങള്‍ ശ്രീകൃഷ്ണപുരം ചെര്‍പ്പുളശ്ശേരി റോഡിലെ കുളക്കാട് ആശാന്‍പടി (കലാകേന്ദ്രം ജങ്ഷന്‍) റോഡ് വഴി മുറിയങ്കണ്ണിയിലേക്കും മുറിയങ്കണ്ണിയില്‍ നിന്ന് ശ്രീകൃഷ്ണപുരം പോകുന്ന വാഹനങ്ങള്‍ ആശാന്‍പടി (കലാകേന്ദ്രം ജങ്ഷന്‍) കുളക്കാട് റോഡ് വഴി ശ്രീകൃഷ്ണപുരത്തേക്കും പോകണം. ഫോണ്‍: 0466 2960090.

ഇരട്ടക്കുളം-വാണിയംപാറ റോഡിലെ തെന്നാലിപ്പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇവിടെ നിന്നും ചീനിക്കോട് പാടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചീനിക്കോട് പാടൂര്‍ ഭാഗത്തു നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കനാല്‍ റോഡ് തെന്നിലാപുരം വഴിയും പുളിങ്കൂട്ടം, വാണിയംപാറ ഭാഗത്തേക്ക് പോകേണ്ടവര്‍ തോണിക്കടവ്, മണപ്പാടം വഴിയും തിരിച്ചും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2960090.

പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തിന്റെ കീഴില്‍ വരുന്ന റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തികളുടെ ഭാഗമായി ഒറ്റപ്പാലം നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള പാലക്കാട്-പൊന്നാനി റോഡില്‍ മംഗലം മുതല്‍ കൂനത്തറ വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്ന ദിവസം വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.