സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഏപ്രിൽ 13,14 തീയതികളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ (സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ) ഉയരാൻ സാധ്യതയുണ്ട്.
കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.