സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിർമിക്കും

post

സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ചെലവ് കുറഞ്ഞ ടൂറിസം പാക്കേജുകള്‍ നല്‍കുന്നതാണ് കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോർഡാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. 1.80 കോടി ആഭ്യന്തര സഞ്ചാരികളാണ് 2022ല്‍ കേരളത്തില്‍ എത്തിയത്. ഡെസ്റ്റിനേഷന്‍ വെഡിങ് റാങ്കിങ്ങില്‍ കേരളത്തിന് ഒന്നാം സ്ഥാനമാണ്. ടൂറിസം മേഖലയില്‍ അപൂര്‍വ നേട്ടങ്ങളും വൈവിധ്യങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.