ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്.എസ്.ഇ) നിയമനം

post

പത്തനംതിട്ട ജില്ലാകളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്.എസ്.ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധ റവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാര്‍ഷിക ശമ്പളം. പ്രായപരിധി 30. വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ, ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.

അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22ന് വൈകുന്നേരം 4 വരെ.