സിവിൽ സർവീസ് അക്കാഡമിയിൽ അവധിക്കാല കോഴ്സുകൾ ഏപ്രിൽ 12ന് ആരംഭിക്കുന്നു

post

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുവാറ്റുപുഴ ഉപകേന്ദ്രത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ ഏപ്രിൽ 12ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്‌സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. ഫീസ് 1000 രൂപയും 18% ടാക്സും ആണ്. ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 8281098873.