ഡോക്ടറുടെ കുറുപ്പടിയില്ലാത്തവര്‍ക്ക് മരുന്ന് വില്‍ക്കരുത്

post

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വില്‍പ്പന നടത്തുന്ന മരുന്ന് വ്യാപാരികള്‍ക്കെതിരെ ഡ്രഗ്‌സ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.