സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍, നിക്ഷേപം 600 കോടി

post

പാര്‍ക്കുകള്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍

200 കോടി രൂപ വീതം നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും

കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിത്തീർക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്ത് 600 കോടി രൂപ നിക്ഷേപത്തിൽ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപ വീതം നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും.

കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലായിരിക്കും സയൻസ് പാർക്കുകൾ സ്ഥാപിക്കുക. കിഫ്ബി ഫണ്ട് വകയിരുത്തി സ്ഥാപിക്കുന്ന പാർക്കുകൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചിരിക്കുന്നത്‌.