പുസ്തകസമാഹാരം 'ചുവന്ന ചെമ്പരത്തി' പ്രകാശനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു

post

തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും കലാസാഹിത്യ മേഖലയില്‍ പ്രതിഭ തെളിയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുമായ ജെ.ജി ഭഗത് എഴുതിയ കവിതകളുടെ പുസ്തകസമാഹാരം 'ചുവന്ന ചെമ്പരത്തി' തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി.