ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ 18 മുതല്‍

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ചര്‍മ്മമുഴ രോഗ (ലംപി സ്‌കിന്‍ ഡിസീസ്) പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 18 ബുധനാഴ്ച രാവിലെ 9 ന് ആനക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിക്കും. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ വാക്സിനേഷന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും.
ജനുവരി 18 മുതല്‍ തന്നെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന കുത്തിവെപ്പ് ക്യാമ്പയിനാണ് നടക്കുന്നത്. കന്നുകാലികളില്‍, പ്രത്യേകിച്ച് പശുക്കളില്‍ ഈ രോഗം വളരെയധികം ബാധിക്കുകയും മരണം സംഭവിക്കുകയും പാലുല്‍പാദനം ഗണ്യമായി കുറയുകയും ചെയ്തു.
വൈറസ് രോഗമായതിനാല്‍ പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗമെന്നും യാതൊരു പാര്‍ശ്വഫലവുമില്ലാത്ത വാക്സിനാണെന്നും ജില്ലയിലെ മുഴുവന്‍ പശുക്കളെയും കുത്തിവെപ്പിന് വിധേയമാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു.അബ്ദുല്‍ അസീസ് അറിയിച്ചു.