പൊന്നാനിയില്‍ കുട്ടികള്‍ക്കായി വിനോദവിഞ്ജാനകേന്ദ്രം ആരംഭിക്കും

post

കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും വിഞ്ജാനവും കഴിവുകളും പ്രകടിപ്പിക്കാനും വളര്‍ത്താനും പൊന്നാനിയില്‍ വിനോദവിഞ്ജാനകേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് പി. നന്ദകുമാര്‍ എംഎല്‍എ. പൊന്നാനിയില്‍ ബാലസൗഹൃദം പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിനുള്ള സ്ഥലം നഗരസഭ നല്‍കുമെന്നും കെട്ടിടത്തിനും അനുബന്ധ സൗകര്യത്തിനുമുള്ള തുക എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിക്കും. മാര്‍ച്ച് മാസത്തോടെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ പൊന്നാനി നഗരസഭയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നിട് മണ്ഡലത്തിന്റെ അഞ്ച് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.