അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ വീടുകളില്‍ തന്നെ കഴിയണം

ആലപ്പുഴ: അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരും സ്വമേധയാ വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിയിരിക്കുകയും, എത്തിച്ചേര്‍ന്നതിന്റെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിെന്റ കണ്‍ട്രോള്‍ റൂമില്‍ (0477 2239999) അറിയിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള അസുഖ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചതിനുശേഷം മാത്രം നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചികിത്സ തേടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.