ഡി.റ്റി.പി.സിയുടെ 11 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

post

ഇടുക്കി : ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള താഴെപ്പറയുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം താല്‍ക്കാലികമായി അടച്ചിട്ടു.മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള സൈറ്റ് സീയിംഗ് ടൂര്‍, മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്റര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മൂന്നാര്‍, ശ്രീനാരായണപുരം ടൂറിസ്റ്റ് കേന്ദ്രം, മലങ്കര ടൂറിസ്റ്റ് ഹബ്ബ്,  ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് വെള്ളാപ്പാറ, പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം, രാമക്കല്‍മേട് ടൂറിസ്റ്റ് സെന്റര്‍, ആമപ്പാറ, കൊളുക്കുമല എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്.