എടത്വ മണക്കാട് തോടിന്റെ ശൂചീകരണം നടത്തി

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തോട്ടത്തില്‍ മണക്കാട് തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിച്ചു. ഫെബ്രുവരി 29ന് പഞ്ചായത്തിന്റേയും പ്രദേശവാസികളുടേയും കൂട്ടായ സഹകരണത്തോടെയാണ് തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹര്യത്തില്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് തോടിന്റെ അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആദ്യ ഘട്ടത്തില്‍ തോടിന്റെ ചാലുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിയാക്കി. തോട്ടില്‍ വെള്ളമെത്തിയതോടെ സമീപത്തെ കോടമ്പനാടി പാടശേഖരത്തിന്റെ നാലോളം ചാലുകളിലും സമീപത്തെ കുളത്തിലും തോടുകളിലും വെള്ളം എത്താന്‍ തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്തംഗം ബെറ്റി ജോസഫിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒന്നരലക്ഷത്തോളം രൂപ മുടക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഗ്രാമപഞ്ചായത്തംഗം ബെറ്റി ജോസഫ് പറഞ്ഞു. മുന്‍കാലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ആശ്രയിച്ചിരുന്ന മണക്കാട് തോട് ഏറെ നാളായി എക്കലും പോളയും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന നിലയിലായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും പുനര്‍ജ്ജനിക്കുന്നത്.