ഇസ്രായേല്‍ സന്ദര്‍ശിച്ച് കൃഷി പഠിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അവസരം

post

കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഇത്തരം സാങ്കേതിക വിദ്യകള്‍ ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിനും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവസരം. താത്പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 29നകം എയിംസ് പോര്‍ട്ടല്‍ www.aimnsew.kerala.gov.in (AIMS.2.0) മുഖേന അപേക്ഷ നല്‍കണം.

10 വര്‍ഷത്തിന് മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷി ഭൂമിയുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കര്‍ഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. മറ്റ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍, നിബന്ധനകള്‍ എന്നിവ വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ അതാത് പ്രദേശത്തെ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 255346.